ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല് പരമ്പരയായ വിജയമന്ത്രങ്ങള് പതിനൊന്നാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു.......
ദോഹ: 2026 -2027കാലയളവിലേക്കുള്ള ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജ്യന് പുതിയ നേതൃത്വം നിലവിൽ വന്നു. സഫീറുസ്സലാം പി (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ), ഡോ .റസീൽ മൊയ്തീൻ ( ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ), മുഹമ്മദ് ആഷിക് ( ചീഫ് ഫിനാൻസ് ഓഫീസർ), അമീനുറഹ്മാൻ അബ്ദുസ്സലാം ( ഡെപ്യൂട്ടി സിഇഒ ), അൻസബ് ടി പി ( അഡ്മിൻ മാനേജർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
എഞ്ചിനീയറിങ് ബിരുദധാരിയായ സഫീറുസ്സലാം ഫൈവ് പോയിന്റ് എന്റർടൈന്മെന്റ് കമ്പിനിയുടെ ഡയറക്ടറായി സേവനമനുഷ്ടിക്കുന്നു, കഴിഞ്ഞ 14 വർഷക്കാലമായി ഖത്തറിൽ ഉള്ള അദ്ദേഹം മികച്ച ഒരു സംഘാടകനും ഖത്തറിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെ ചിരപരിചിതനും ആണ്. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ സ്വദേശികൾക്ക് കുറഞ്ഞ നിരക്കിൽ ആട്ടിറച്ചി ലഭ്യമാക്കുന്നതിനുള്ള സബ്സിഡി പദ്ധതിയുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും നഗരസഭ മന്ത്രാലയവും. ഫെബ്രുവരി 8 മുതൽ ആരംഭിക്കുന്ന ഈ പദ്ധതി റമദാൻ മാസം അവസാനിക്കുന്നത് വരെ തുടരും.ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ സ്വദേശികൾക്ക് കുറഞ്ഞ നിരക്കിൽ ആട്ടിറച്ചി ലഭ്യമാക്കുന്നതിനുള്ള സബ്സിഡി പദ്ധതിയുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും നഗരസഭ മന്ത്രാലയവും. ......
ദോഹ: പൊതുജന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാങ്കേതികമായി പരിഷ്കരിക്കാനുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) മൈക്രോസോഫ്റ്റുമായി സഹകരിച്ച് 'AI ഏജന്റ് ഫാക്ടറി' (AI Agent Factory) പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സർക്കാർ ഇടപാടുകൾ വേഗത്തിലാക്കാനും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനുമുള്ള വിപ്ലവകരമായ ചുവടുവെപ്പാണിത്.
അപേക്ഷകൾ പ്രോസസ്സ് ചെയ്യുക, സംശയങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയ ജോലികൾ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഈ പ്ലാറ്റ്ഫോം നിർവ്വഹിക്കും. ......
ദോഹ: അറബ് സാംസ്കാരിക-സാഹിത്യ ലോകത്തെ പ്രശസ്തമായ 'അറബ് ബുക്ക് അവാർഡി'ന്റെ നാലാം പതിപ്പിലേക്കുള്ള നാമനിർദ്ദേശങ്ങൾ ആരംഭിച്ചു. ഗവേഷകർക്കും പ്രസാധകർക്കും വിവിധ സ്ഥാപനങ്ങൾക്കും മെയ് 28 വരെ അവാർഡിനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
അറബി ഭാഷയിലുള്ള പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2023 മാർച്ചിൽ ഖത്തറാണ് ഈ പുരസ്കാരം ആരംഭിച്ചത്. ......
ദോഹ: ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ ഡിജിറ്റൽ സേവനം ഉറപ്പാക്കുന്നതിനായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) പുതിയ 'വെർച്വൽ അസിസ്റ്റന്റ്' സേവനം പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ സേവനം അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
സാമ്പത്തിക മേഖലയിലെ മൂന്നാം ഘട്ട തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് ഈ നൂതന സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ......
ദോഹ: ഖത്തറിലെ യുവാക്കളുടെ കായികക്ഷമതയും കരുത്തും മറ്റുരച്ച 'മെറാസ് 3 സീഷോർ' കാലിസ്തനിക്സ് ചാമ്പ്യൻഷിപ്പിന് ആസ്പയർ സോൺ പാർക്കിൽ ആവേശകരമായ സമാപനം. ആസ്പയർ സോൺ ഫൗണ്ടേഷൻ, സീഷോർ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ നടന്ന മത്സരത്തിൽ 43 ഖത്തരി അത്ലറ്റുകൾ മാറ്റുരച്ചു.
ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമമുറകളായ പുഷ്-അപ്സ്, പുൾ-അപ്സ്, സ്ക്വാട്ട്സ്, മസിൽ-അപ്സ് എന്നിവയിൽ അത്ലറ്റുകൾ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചു. ......
ദോഹ: ഈ വർഷത്തെ വിശുദ്ധ റമദാൻ മാസം (ഹിജ്റ വർഷം 1447) ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കാൻ സാധ്യതയുള്ളതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ് കലണ്ടർ ഹൗസ് ഇക്കാര്യം വ്യക്തമാക്കിയത്.
റമദാൻ മാസപ്പിറവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിരീക്ഷണ സമിതിയുടെ (Crescent Sighting Committee) തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മാസപ്പിറവി ഫെബ്രുവരി 17 ചൊവ്വാഴ്ച (നിരീക്ഷണ ദിവസം) ദോഹ സമയം ഉച്ചയ്ക്ക് 3:02-ന്.
സൂര്യാസ്തമയം നിരീക്ഷണ ദിവസം ദോഹ ആകാശത്ത് സൂർയാസ്തമയത്തിന് ഒരു മിനിറ്റ് ശേഷമായിരിക്കും ചന്ദ്രൻ അസ്തമിക്കുന്നത്. ......
ദോഹ: വാഹന രജിസ്ട്രേഷൻ പെർമിറ്റിൽ (ഇസ്തിമാറ) രേഖപ്പെടുത്തിയിട്ടുള്ള ആവശ്യങ്ങൾക്കല്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) ഓർമ്മിപ്പിച്ചു. അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ (5/57) ഉദ്ധരിച്ചാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ......
ന്യൂഡൽഹി: ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങളിൽ പുതിയ ചരിത്രം കുറിച്ച് സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) ചർച്ചകൾക്ക് തുടക്കമായി. കരാറിന്റെ വ്യാപ്തിയും രീതികളും നിശ്ചയിക്കുന്ന നിബന്ധനകളിൽ (Terms of Reference) ഇരുവിഭാഗവും ന്യൂഡൽഹിയിൽ ഒപ്പുവെച്ചു.
ഇന്ത്യൻ വാണിജ്യ വകുപ്പ് അഡീഷനൽ സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ അജയ് ഭാദുവും, ജി.സി.സി സെക്രട്ടേറിയറ്റ് ജനറൽ ചീഫ് നെഗോഷ്യേറ്റർ രാജാ അൽ മർസുഖിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ......